തൂലിക തിരയുന്ന പദമാണ് ഞാന്‍!
കാലരാഥത്തിന്‍റെ തേഞ്ഞു ഞരങ്ങുന്ന ചക്രങ്ങള്‍ക്കു മേല്‍
മണല്‍ത്തരിയായ് എനിക്കിന്ന് യാത്ര!
സംസ്കൃതികള്‍ ഉറങ്ങുന്ന നദീതടങ്ങള്‍ പിന്നിട്ട്,
പദങ്ങളാല്‍ ഇതിഹാസം സൃഷ്ട്ടിച്ച മഹാകവികളെ പിന്നിട്ട്,
സാമ്രാജ്യങ്ങള്‍ പിടഞ്ഞസ്തമിച്ച കാലടികള്‍ പിന്നിട്ട്,
യാത്ര......
ഇടയില്‍ വിശുദ്ധിയുടെ ചക്രവാളം തിങ്ങുന്ന
ജീവന്‍റെ പുസ്തകത്തിലേയ്ക്ക് ഒന്നു കണ്ണുപായിച്ചു;
പക്ഷെ, അറിയാതെ കൈവിട്ട ആ ഭാഷയുടെ അമൃതകുംഭം,
എന്നോ എന്‍റെ കാല്‍ച്ചുവട്ടില്‍ വീണ് തകര്‍ന്നടിഞ്ഞിരുന്നു!
യുഗങ്ങളിലൂടൊഴുകി നീങ്ങുമീ യാത്രയിലെന്‍ സ്വത്വം
നഷ്ട്ടപെട്ട പളുങ്ക് പാദുകത്തെ തിരയുന്നു!
മൂന്ന് നാളില്‍ പണി കഴിച്ച ദേവാലയ കവാടം തിരയുന്നു!
രണഭൂവിലെ കാഴ്ച്ചകള്‍ അന്ധമാക്കിയ മനസ്സിന്നും
യോദ്ധാവേ മറന്നാ തേരാളിയെ തിരയുന്നു!
ജയിക്കാന്‍ യുദ്ധങ്ങളും
സ്വന്തമാക്കാന്‍ സാമ്രാജ്യങ്ങളും ഇനി ബാക്കിയില്ല!
മറയുന്ന മുഖങ്ങളും, മങ്ങുന്ന സ്വരങ്ങളും
ദൃശ്യങ്ങളില്‍ നിറയുന്നു...
ശിശുവില്‍ നിന്ന് രക്ഷസ്സിലേയ്ക്ക്
പണ്ഡിതയില്‍ നിന്ന് സ്വപ്നാടകയിലേയ്ക്ക്
എത്ര വേഷങ്ങള്‍ സമര്‍ത്ഥമായ് പകര്‍ന്നാടുന്നു
എന്‍റെ മൂഢമായ സ്വത്വം.
ആടി തിമിര്‍ത്ത വേഷങ്ങളോ
ഞാന്‍ എന്ന പദത്തെ,
അതിന്‍റെ അര്‍ത്ഥശൂന്യതയെ പരിഹസിക്കുന്നു.
ഇരുളിലാരോ വലിച്ചെറിഞ്ഞ നിഴലായൊടുങ്ങുന്നു ഞാന്‍!
ഇനി എനിക്ക് അസ്ഥി തുളയ്ക്കുന്ന ഇരുമ്പാണികളും
യുഗപര്യവസാനിയായ അമ്പുകളും കൂട്ട്!
കാലമേ, മാത്സര്യസരിത്തിന്‍ തീരത്ത് വേരൂന്നിയ
വാസ്തവങ്ങളെ കടപ്പുഴക്കുക;
എന്‍റെ മുറിവേറ്റ അഹന്തയ്ക്കു മേല്‍
ഞാനൊരു വെന്നിക്കൊടി പാറിച്ചോട്ടെ!
പദ്യമോ ഗദ്യമോ..??
ReplyDeleteവേര്‍ഡ് വേരി എടുത്ത് കളയൂ..
ReplyDeleteഅതറിയില്ല, മനസ്സില്‍ തോന്നുന്നത് എഴുതുന്നു, പദ്യമായോ ഗദ്യമായോ കൂട്ടാന്‍ പറ്റുമോ എന്നറിയില്ല :)
ReplyDeleteആശയം നന്ന് അവതരണം നന്നാക്കാന്‍ സാധിക്കുന്നത്
ReplyDeleteആശംസകള്‍
കാലമേ, മാത്സര്യസരിത്തിന്‍ തീരത്ത് വേരൂന്നിയ
ReplyDeleteവാസ്തവങ്ങളെ കടപ്പുഴക്കുക.
@sijeesh :)
ReplyDeleteനല്ല ശക്തിയുള്ള വാക്കുകള്‍... സൗന്ദര്യമുള്ള പദപ്രയോഗങ്ങള്‍...
ReplyDeleteശിശുവില്‍ നിന്ന് രക്ഷസ്സിലേയ്ക്ക്
പണ്ഡിതയില്‍ നിന്ന് സ്വപ്നാടകയിലേയ്ക്ക്
എത്ര വേഷങ്ങള്‍ സമര്‍ത്ഥമായ് പകര്‍ന്നാടുന്നു
എന്‍റെ മൂഢമായ സ്വത്വം.
ശരിക്കും ഇഷ്ടപ്പെട്ടു ഈ വരികള്‍
നന്ദി ഷിനോദ് :)
ReplyDeleteനന്നായി..
ReplyDeleteആശംസകള്‍...
വാക്കുകളുടെ സുന്ദരമായ പ്രയോഗങ്ങള്‍. അഭിനന്ദനങ്ങള്‍..
ReplyDeleteനന്ദി khaadu, Jefu Jailaf
ReplyDelete